ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കോട്ടയം ജില്ലയുടെ കിഴക്ക് ഇടുക്കി ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ്ഈരാററുപേട്ടബ്ലോക്ക്. ഇതിന്റെ കിഴക്ക്ഇടുക്കി ജില്ലയും വടക്കുതെക്ക് പാമ്പാടി, ളാലം, കാഞ്ഞിരപ്പള്ളി, ബ്ലോക്കുകള്അതിര്ത്തി പങ്കിടുന്നതുമായ 282.51 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള ഭൂപ്രദേശം അടങ്ങുന്നതാണ് ഈരാറ്റുപേട്ടബ്ലോക്ക്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 800 മുതല്‍ 3200 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഈ ബ്ലോക്കിലുണ്ട്. കുന്നുകളും ചരിവുകളും താഴ്വരകളുംചേര്ന്ന ഭൂപ്രകൃതിയാണ്.. പൊതുവെഉയര്ന്ന കുന്നുകളുംചരിവുകളുമുള്ള ഈ പ്രദേശത്തിന്റെ കിഴക്കുഭാഗംഉയരംകൂടിയും പടിഞ്ഞാറേക്ക്ചരിഞ്ഞുമാണ്കിടക്കുന്നത്. സഹ്യപര്വ്വതമലനിരകളുംതുടര്ച്ചയായ പീരുമേട് മലനിരകളാണ്ബ്ലോക്ക് പഞ്ചായത്തിനെ വേര്‍തിരിക്കുന്നത്. ഹൈലാന്‍ഡ് അഗ്രോ ക്ലൈമറ്റിക്വിഭാഗത്തില്പ്പെടുന്ന 5 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 8 പഞ്ചായത്തുകളാണ് ഈ ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. 2011-ലെ സെന്‍സസ് പ്രകാരം ഈ ബ്ലോക്ക്അതിര്ത്തിയില് 27090 വീടുകളും 1,27,352 ജനസംഖ്യയുമുണ്ട്.
ഭൂവിജ്ഞാനം
ഭൂപ്രകൃതി അനുസരിച്ച്കുന്നുകള്, തടങ്ങള്‍ ഇതിനിടയില്‍ വരുന്ന ഇടനാട് എന്നിങ്ങനെ മൂന്നായിതരം തിരിക്കാം. ഇടനാട് ആകെവിസ്തൃതിയുടെ 3/7 വരും. മണല്‍കലര്‍ന്ന മണ്ണും പാറക്കൂട്ടവുംഇടയ്ക്കിടെകറുത്ത മണ്ണുംകാണപ്പെടുന്നു. കളിമണ്ണ് ഈ പ്രദേശത്ത്ഇല്ലെന്നുതന്നെ പറയാം. വെട്ടുകല്ല്, എക്കല്‍ കലര്‍ന്ന മണ്ണ്, നീര്വാര്ച്ചയുള്ളമണ്ണ്, മണല്‍കലര്‍ന്ന മണ്ണ്എന്നിവയാണ്പ്രധാന മണ്‍തടങ്ങള്‍.
ഭൂവിനിയോഗം
കാര്‍ഷികമേഖലയ്ക്ക് അനുയോജ്യമായവിധത്തില് ഫലഭൂയിഷ്ടമായമണ്ണുംസംസ്ഥാന ശരാശരിയില്‍ അധികമായിമഴയുംലഭിക്കുന്ന ഈ പ്രദേശത്ത് ജനങ്ങളില്‍ 90 ശതമാനവുംകൃഷിക്കാരോകൃഷി അനുബന്ധ തൊഴിലിലോ ഏര്‍പ്പെട്ടവരാണ്. റബ്ബര്‍, കുരുമുളക്, തെങ്ങ്, കൊക്കോ, കവുങ്ങ്, മരച്ചീനി, ചേന, ചേമ്പ്, കാച്ചില്, ഇഞ്ചി, മഞ്ഞള്‍, കൂവഎന്നിവയാണ് പ്രധാന കൃഷികള്‍. ചെറുകിട പരിമിതികര്ഷകരാണ് ബഹുഭൂരിപക്ഷവും.
പാരിസ്ഥിതികസവിശേഷതകള്‍
ഈരാറ്റുപേട്ടബ്ലോക്കിന് പച്ചപ്പണിയിക്കുന്ന രണ്ടു നദികളാണ്വടക്കനാറുംതെക്കനാറും. വടക്കനാറ് ഇടുക്കിജില്ലയിലെവാഗമണ്ണില്നിന്ന്ഉത്ഭവിച്ച്തീക്കോയി, തലനാട് എന്നീ പഞ്ചായത്തുകളിലൂടെഒഴുകിഈരാറ്റുപേട്ടയില്തെക്കനാറുമായിസംഗമിച്ച്മീനച്ചിലാറായിരൂപപ്പെടുന്നു. തെക്കനാറ് തലനാട്ടില്നിന്നുംഉത്ഭവിച്ച് തലപ്പുലം പഞ്ചായത്തിലൂടെഒഴുകിവടക്കനാറുമായിസംഗമിക്കുന്നു. ഇലവീഴാപ്പൂഞ്ചിറ, അയ്യമ്പാറ, മാര്മലവെള്ളച്ചാട്ടം, ഇല്ലിക്കക്കല്ല്, കുരിശുമല തുടങ്ങിയപ്രദേശങ്ങള്‍ ടൂറിസ്റ്റുകളെവളരെആകര്ഷിക്കുന്ന പ്രദേശങ്ങളാണ്. പുല്‍മേടുകളും പാറക്കൂട്ടങ്ങളുംകൊണ്ടുപ്രകൃതിരമണീയമായപ്രദേശങ്ങളുംഇവിടെയുണ്ട്.